ജില്ലാ കളക്ടര്‍ സ്‌ട്രോങ് റൂമുകള്‍ സന്ദര്‍ശിച്ചു

post

ആലപ്പുഴ: ജില്ലാ കളക്ടര്‍ എ.അലക്‌സാണ്ടര്‍ വ്യാഴാഴ്ച ഉച്ചയോടെ അരൂര്‍, ചേര്‍ത്തല മണ്ഡലങ്ങളുടെ സ്‌ട്രോങ് റൂമുകള്‍ സന്ദര്‍ശിച്ചു. അരൂര്‍ മണ്ഡലത്തിലെ സ്വീകരണ കേന്ദ്രമായ പള്ളിപ്പുറം എന്‍.എസ്.എസ്.കോളജും ചേര്‍ത്തല മണ്ഡലത്തിലെ സ്വീകരണ കേന്ദ്രമായ സെന്റ് മൈക്കിള്‍സ് കോളജും സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. ഇവിടെ സൂക്ഷിച്ചിട്ടുള്ള വോട്ടിങ് മെഷീനുകള്‍ ഇനി വോട്ടെണ്ണല്‍ ദിവസമാണ് പുറത്തെടുക്കുക.