കോവിഡ് 173, രോഗമുക്തി 129

post

കൊല്ലം : ജില്ലയില്‍ ഇന്നലെ(മാര്‍ച്ച് 06) 173 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 129 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 167 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.  

കൊല്ലം കോര്‍പ്പറേഷനില്‍ 29 പേര്‍ക്കാണ് രോഗബാധ. മങ്ങാട്ആറ് പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കരനാല്, പുനലൂര്‍, കരുനാഗപ്പള്ളി ഭാഗങ്ങളില്‍ മൂന്നുവീതമാണ് രോഗബാധിതര്‍. ഗ്രാമപ്രദേശങ്ങളില്‍ അഞ്ചല്‍12, ഇടമുളയ്ക്കല്‍എട്ട്, ഓച്ചിറ, തൃക്കോവില്‍വട്ടം എന്നിവിടങ്ങളില്‍ ഏഴുവീതവും പത്തനാപുരംആറ്, അലയമണ്‍, ഇട്ടിവ, പിറവന്തൂര്‍ പ്രദേശങ്ങളില്‍ അഞ്ചുവീതവും വിളക്കുടി, തൃക്കരുവ, ആലപ്പാട്, ഏരൂര്‍, കുണ്ടറ എന്നിവിടങ്ങളില്‍ നാലുവീതവും മയ്യനാട്, പെരിനാട്, ക്ലാപ്പന, കുളക്കട, കല്ലുവാതുക്കല്‍, കുലശേഖരപുരം ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.