ജില്ലയില്‍ 128 പേര്‍ക്ക് കോവിഡ്, 108 പേര്‍ക്ക് രോഗമുക്തി

post

കാസര്‍കോട് : ജില്ലയില്‍ 128പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 108 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1800 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9068 പേര്‍

വീടുകളില്‍ 8599 പേരും സ്ഥാപനങ്ങളില്‍ 469 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 9068 പേരാണ്. പുതിയതായി 766 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1451 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 782 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 413 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 147 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 112പേരെ ഡിസ്ചാര്‍ജ് ചെയ്തു. 33408പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 31 293 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

 ഇതില്‍ 112 പേര്‍ക്ക് സസര്‍ക്കത്തിലുടെയാണ് രോഗം. ഡല്‍ഹിയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നു വന്ന രണ്ടു പേര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചു. കുവൈറ്റില്‍ നിന്ന് വന്ന ഒരാള്‍ക്കും യുഎഇയില്‍ നിന്ന് വന്ന നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.