കന്നിവോട്ടിന്റെ തിളക്കവുമായി ഹേമലതയും ഭാര്‍ഗവിയും

post

ഇടുക്കി : ഓരോ തിരഞ്ഞെടുപ്പിലും ആദ്യമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്ന ധാരാളം കന്നിവോട്ടര്‍മാര്‍ ഉണ്ടാകും.ദേവികുളം മണ്ഡലത്തിലെ വിവിധ പോളിംഗ് കേന്ദ്രങ്ങളിലും നിരവധി കന്നിവോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച് മടങ്ങി.എഞ്ചിനിയറിംഗ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിനികളും മൂന്നാര്‍ സ്വദേശിനികളുമായ ഹേമലതയും ഭാര്‍ഗവിയും പിതാവിനൊപ്പം മൂന്നാര്‍ എം ആര്‍ എസ് സ്‌കൂളിലെ പോളിംഗ് കേന്ദ്രത്തിലെത്തിയായിരുന്നു വോട്ട് രേഖപ്പെടുത്തിയത്.സമ്മതിദാനാവകാശം വിനിയോഗിച്ചതിലുള്ള സന്തോഷം ഇരുവരും പങ്ക് വച്ചു.പള്ളിവാസല്‍ സ്വദേശിനിയും ബിരുദ വിദ്യാര്‍ത്ഥിനിയുമായ ജ്യോതിക പള്ളിവാസല്‍ എ എല്‍ പി എസിലെത്തി തന്റെ വോട്ടവകാശം ആദ്യമായി വിനിയോഗിച്ചു.മൂന്നാര്‍ സ്വദേശിനിയായ അഞ്ജുവും മാതാവിനൊപ്പമെത്തി മൂന്നാര്‍ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വോട്ടിംഗ് കേന്ദ്രത്തില്‍ ആദ്യവോട്ട് രേഖപ്പെടുത്തി.കന്നിവോട്ട് ചെയ്തതിന്റെ സന്തോഷം പങ്ക് വച്ചതിനൊപ്പം ജനാധിപത്യത്തിന്റെ ഉറപ്പിന് വോട്ട് രേഖപ്പെടുത്തല്‍ അഭികാമ്യമാണെന്നും കന്നിവോട്ടര്‍മാര്‍ പ്രതികരിച്ചു.