ജില്ലയില്‍ 60 മാതൃകാ പോളിങ് ബൂത്തുകള്‍

post

പാലക്കാട് : നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ ആകെ 60 മാതൃകാ പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. സമ്മതിദായകര്‍ക്ക് ഇരിക്കാനുള്ള സൗകര്യം, ഹെല്‍പ് ഡെസ്‌ക്, മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍, കുടിവെള്ളം, മുലയൂട്ടല്‍ കേന്ദ്രം എന്നീ സൗകര്യങ്ങളുടെ അടിസ്ഥാനത്തിലാണ് മാതൃകാ പോളിംഗ് ബൂത്തുകളായി കണക്കാക്കുന്നത്. ഇത്തരത്തില്‍ ഒരോ നിയോജകമണ്ഡലത്തിലും അഞ്ചു വീതം മാതൃകാ പോളിങ് ബൂത്തുകളാണുള്ളത്.