കരുതാം ഓരോ തുള്ളിയും; ജല സംരക്ഷണ സൈക്കിള്‍ റാലിയുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

post

പാലക്കാട് : സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വരള്‍ച്ച നേരിടുന്ന ജില്ലകളിലൊന്നായ പാലക്കാട് ജില്ലയിലെ ജല ദൗര്‍ലഭ്യം മുന്‍നിര്‍ത്തി പൊതുജനങ്ങളില്‍ ജല സംരക്ഷണ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനില്‍ നിന്നും സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ഐ.എ.ജി യുടെയും പാലക്കാട് ഫോര്‍ട്ട് പെഡല്ലേര്‍സ് സൈക്കിള്‍ ക്ലബ്ബിന്റെയും സഹകരണത്തോടെ സിവില്‍ സ്റ്റേഷന്‍ മുതല്‍ മലമ്പുഴ ഡാം പരിസരം വരെയാണ് സൈക്കിള്‍ റാലി സംഘടിപ്പിച്ചത്.  അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹ്‌റലി  റാലി ഫല്‍ഗ് ഓഫ് ചെയ്തു. ദുരന്ത നിവാരണ വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് ടി. കൃഷ്ണകുമാര്‍, ഹസാര്‍ഡ് അനലിസ്റ്റ് സി. ശില്‍പ, ഐ.എ.ജി കോര്‍ഡിനേറ്റര്‍ പി. മനോജ് എന്നിവര്‍ സംസാരിച്ചു.