മികച്ച സ്വീപ്പ് പ്രവര്‍ത്തകനും ടീമിനും അവാര്‍ഡ് നല്‍കും: കളക്ടര്‍

post

കാസര്‍ഗോഡ് : നിയമസഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ ഓരോ മണ്ഡലത്തിലും മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്ന  സ്വീപ് പ്രവര്‍ത്തകന്‍/പ്രവര്‍ത്തക, സംഘം എന്നിവര്‍ക്ക് ബെസ്റ്റ് വര്‍ക്കര്‍, ബെസ്റ്റ് ടീം അവര്‍ഡുകള്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍  ഡോ ഡി സജിത് ബാബു  പറഞ്ഞു. സ്വീപിന്റെ മുപ്പതാം ദിവസത്തെ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീ വോട്ടര്‍മാരുടെ എണ്ണം കൂട്ടുകയാണ് ഇത്തവണ സ്വീപ് പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും കളക്ടര്‍ പറഞ്ഞു. മുപ്പത് ദിവസത്തിനകം 35000 ഓളം പരിപാടികളാണ് സ്വീപ് സംഘടിപ്പിച്ചത്. സ്വീപിന്റെ ജില്ലാ തല ഫേസ്ബുക്ക് പേജ് പ്രതിദിനം 20,000 പേര്‍ സന്ദര്‍ശിക്കുന്നുണ്ട്. സെല്‍ഫി മല്‍സരം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്റര്‍, സ്റ്റിക്കറുകള്‍, സി വിജില്‍, കോവിഡ് ബോധവത്ക്കരണം, വി വിപാറ്റ് എന്നിവയുടെ പോസ്റ്ററുകള്‍ എന്നിവ ചടങ്ങില്‍ റിലീസ് ചെയ്തു.

സ്വീപ് നോഡല്‍ ഓഫീസര്‍ കവിതാറാണി രഞ്ജിത്ത് അധ്യക്ഷയായി. സോഷ്യല്‍ ജസ്റ്റിസ് ജില്ലാ ഓഫീസര്‍ സി.കെ ഷീബ മുംതാസ്, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി.ബിജു, ജില്ലാ ഇഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.