തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണവുമായി പാവനാടകം

post

കോഴിക്കോട് : തെരഞ്ഞെടുപ്പ് ബോധവത്ക്കരണത്തിന്റെ ഭാഗമായി സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ പാവനാടകം സംഘടിപ്പിച്ചു. ഷൊര്‍ണൂര്‍ തോല്‍പാവക്കൂത്ത് കലാകേന്ദ്രവും ആയഞ്ചേരി സമന്വയ പാവനാടക സംഘവും   കലക്ട്രേറ്റ് അങ്കണത്തിലാണ് പാവനാടകം അവതരിപ്പിച്ചത്.  കലക്ടര്‍ എസ് സാംബശിവറാവു, അസി കലക്ടര്‍ ശ്രീധന്യ സുരേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 കലക്ട്രേറ്റ്, മെഡിക്കല്‍ കോളേജ്, വെള്ളിമാട്കുന്ന്, തളി, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലും ഇരുപത് മിനിട്ട് നീണ്ടു നില്‍ക്കുന്ന  പാവനാടകം അരങ്ങേറി.