ഗണിതം മധുരം പദ്ധതി നടപ്പാക്കി

post

പത്തനംതിട്ട: ഗണിതശാസ്ത്രത്തില്‍ കുട്ടികള്‍ നേരിടുന്ന പ്രയാസം ദുരീകരിക്കുന്നതിനും ഗണിത പഠനം കൂടുതല്‍ ആസ്വാദ്യകരമാക്കുന്നതിനും പത്തനംതിട്ട ചൈല്‍ഡ് ലൈന്‍ ആവിഷ്‌കരിച്ച ഗണിതം മധുരം പദ്ധതി പത്തനംതിട്ട പ്രീമെട്രിക് ഹോസ്റ്റലില്‍ നടപ്പാക്കി. നഗരസഭാധ്യക്ഷ റോസ്‌ലിന്‍ സന്തോഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ് ലൈന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡേവിഡ് റജി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാനതല ഗണിതശാസ്ത്ര റിസോഴ്‌സ് പേഴ്‌സണായിരുന്ന സി. ഡി. മാത്യു ക്ലാസ് നയിച്ചു. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ഡോ. ആനന്ദ് എസ്. വിജയ്, രാജി സ്‌കറിയ, കെ. എസ്. ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

ജില്ലയിലെ ഇതര പ്രീമെട്രിക് ഹോസ്റ്റലുകളിലും സ്‌കൂളുകളിലും ആവശ്യാനുസരണം പദ്ധതി നടപ്പാക്കുമെന്ന് ചൈല്‍ഡ് ലൈന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.