തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്തു

post

കോഴിക്കോട്  : നിയമസഭാ തെരഞ്ഞെടുപ്പ് സ്‌പെഷല്‍ ജനറല്‍ ഒബ്‌സര്‍വര്‍ രാമകൃഷ്ണറാവുവിന്റെ അദ്ധ്യക്ഷതയില്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്തു. നീതിപൂര്‍വ്വകമായ വോട്ടെടുപ്പ് ഉറപ്പു വരുത്തുന്നതിനാവശ്യമായ നടപടികള്‍ സൂക്ഷ്മതയോടെ നിര്‍വ്വഹിക്കുന്നതിന്് അദ്ദേഹം ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സാംബശിവ റാവു ജില്ലയിലെ ഒരുക്കങ്ങള്‍ വിശദീകരിച്ചു. യോഗത്തില്‍ പൊതു നിരീക്ഷകരായ പത്മിനി സിംഗ്‌ള, ദേവേഷ് ദേവല്‍, അലക്‌സ് വിഎഫ് പോള്‍ മേനോന്‍, വി ലളിത ലക്ഷ്മി, അബ്ദുള്‍ സമദ്, കേശവ് കുമാര്‍ പഥക്, പൊലീസ് നിരീക്ഷകരായ കെ. ജയരാമന്‍, ആര്‍.പി സെങ്കോംഗര്‍, സിറ്റി പൊലീസ് കമ്മിഷ്ണര്‍ എ വി ജോര്‍ജ്ജ്, റൂറല്‍ എസ്പി ഡോ എ ശ്രീനിവാസ്, ഡിസിപി ഹേമലത, എക്‌സ്‌പെഡിച്ചര്‍ ഒബ്‌സര്‍വര്‍മാരായ മുഹമ്മദ് സാലിക് പര്‍വെയ്‌സ്, ശ്രീറാം വിഷ്‌ണോയി, വിഭോര്‍ ബധോനി, എഡിഎം എന്‍ പ്രേമചന്ദ്രന്‍, സബ് കലക്ടര്‍ ജി പ്രയങ്ക, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ അജീഷ്, അസിസ്റ്റന്റ് കലക്ടര്‍ ശ്രീധന്യ സുരേഷ് എന്നിവര്‍ പങ്കെടുത്തു.