കുടിവെള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റിയില്‍ കണ്‍ട്രോള്‍ റൂം

post

തിരുവനന്തപുരം: വേനല്‍ കടുക്കുന്നതോടെയുണ്ടാകുന്ന കുടിവെള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനും പരാതികള്‍  സമയബന്ധിതമായി പരിഹരിക്കുന്നതിനും  വേനല്‍ക്കാല  കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനും വാട്ടര്‍ അതോറിറ്റി കേന്ദ്ര കാര്യാലയത്തില്‍ പരാതി പരിഹാര-നിരീക്ഷണ സെല്‍ നിലവില്‍ വന്നു. കേന്ദ്ര കാര്യാലയത്തിലെ  കേന്ദ്രീകൃത സംവിധാനമായ 1916 എന്ന ടോള്‍ ഫ്രീ നമ്പരില്‍ 24 മണിക്കൂറും പരാതികള്‍ സ്വീകരിക്കും. ഇതു കൂടാതെ 9495998258 എന്ന വാട്‌സാപ്പ് നമ്പരിലും മെസഞ്ചര്‍ വഴിയും പരാതികള്‍ സ്വീകരിക്കും. മാര്‍ച്ച് 15 മുതല്‍ മേയ് 31 വരെ ലഭിക്കുന്ന പരാതികള്‍ അക്വാലൂം സോഫ്റ്റ് വെയറുമായി ബന്ധിപ്പിച്ച് പ്രത്യേകം നിരീക്ഷിക്കുകയും അവലോകനം ചെയ്യുകയും ചെയ്യും.

ജില്ലാതലത്തില്‍ പരാതികള്‍ സ്വീകരിക്കുന്നതിനായി സൂപ്രണ്ടിങ് എന്‍ജിനീയറുടെ ഓഫിസില്‍ ജില്ലാതല കണ്‍ട്രോള്‍ റൂം സജ്ജമാക്കി. ഇത് രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെയും അത്യാവശ്യ ഘട്ടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ജില്ലാതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫിസര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ജില്ലാതല കണ്‍ട്രോള്‍ റൂം നമ്പറുകള്‍


തിരുവനന്തപുരം - 0471 2322303     


കൊല്ലം                -0474 2742993


പത്തനംതിട്ട         -0468 2222670


കോട്ടയം              -0481 2563701


ആലപ്പുഴ             -0477 2237954


എറണാകുളം       -0484 2361369


ഇടുക്കി                -0485 2835637 


തൃശൂര്‍                 -0487 2333070


പാലക്കാട്            -0491 2546632


കോഴിക്കോട്        -0495 2370095


വയനാട്               -0493 6220422


മലപ്പുറം               -9188127925


കണ്ണൂര്‍                 -04972 707080


കാസര്‍കോഡ്       --04994 255544

 


അടിയന്തര അറ്റകുറ്റപ്പണിക്ക് ബ്ലൂ ബ്രിഗേഡ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനും തീരുമാനിച്ചു. ജലവിതരണ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും. അടിക്കടി ചോര്‍ച്ചയുണ്ടാകുന്ന സ്ഥലങ്ങളുടെ വിവരശേഖരണം നടത്തി ചോര്‍ച്ച ഉടനടി പരിഹരിക്കാന്‍ സംവിധാനം ഉറപ്പാക്കാനും തീരുമാനിച്ചു. ജലക്ഷാമം രൂക്ഷമാകുന്ന പ്രദേശങ്ങളില്‍ നിലവിലുള്ള ജലസംഭരണികള്‍ക്കു പുറമെ, തദ്ദേശസ്വയംഭരണ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ താല്‍ക്കാലിക സംഭരണികള്‍ സ്ഥാപിക്കും. ജലദുരുപയോഗം, മോഷണം എന്നിവ കണ്ടെത്തുന്നതിനായി ആന്റിതെഫ്റ്റ് സ്‌ക്വാഡ് രൂപീകരിക്കും.ക്കാലത്ത് ജലം കരുതലോടെ ഉപയോഗിക്കണമെന്നും ദുരുപയോഗം ഒഴിവാക്കണമെന്നും വാട്ടര്‍ അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.