എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വെക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

post

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വെക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. പരീക്ഷകള്‍ മാറ്റിവെക്കാന്‍ അനുമതി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ശുപാര്‍ശയോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പരീക്ഷ മാറ്റി വെക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.