തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം: 50 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെ നിയോഗിച്ചു

post

കാസര്‍കോട്: ജില്ലയില്‍ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി കര്‍ണാടകയുമായും കണ്ണൂര്‍ ജില്ലയുമായും അതിര്‍ത്തി പങ്കിടുന്ന 20 കേന്ദ്രങ്ങളില്‍ 50 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെ നിയോഗിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഇവിടങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് വലിയ തോതില്‍ പണം, അനധികൃത മദ്യം, ആയുധങ്ങള്‍, മറ്റേതെങ്കിലും സംശയാസ്പദമായ സാധനങ്ങള്‍ എന്നിവ കൊണ്ടുവരുന്നത് പരിശോധിച്ച് നടപടി സ്വീകരിക്കും. അമ്പതില്‍ പത്ത് റിസര്‍വ് ടീമുകളും ഉള്‍പ്പെടും. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ചെക്ക് പോസ്റ്റുകള്‍ ഉണ്ട്. ടീമില്‍ ഒരു എക്സിക്യുട്ടീവ് മജിസ്ട്രേറ്റ്, മൂന്നോ നാലോ പോലീസ് ഉദ്യോഗസ്ഥര്‍, ഒരു വീഡിയോഗ്രാഫര്‍ എന്നിവരാണ് ഉണ്ടാവുക.