ജില്ലയിലെ മുഴുവന്‍ ഗവ. ജീവനക്കാര്‍ക്കും വാക്സിനേഷന്‍

post

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാര്‍ച്ച് നാല്, അഞ്ച് ആറ് തീയ്യതികളില്‍ ജില്ലയിലെ  നാല് കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. ഈ കേന്ദ്രങ്ങളില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് തൊട്ടടുത്ത വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തിയും വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. 

വാക്സിനേഷന്‍ കേന്ദ്രങ്ങള്‍, ഉള്‍പ്പെടുന്ന ഓഫീസുകള്‍ എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു: 

കാസര്‍കോട് സിവില്‍ സ്റ്റേഷന്‍- സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ ഓഫീസുകളും, കോടതി, വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയം, കാസര്‍കോട് ഗവ. കോളേജ്, കാസര്‍കോട് സിവില്‍സ്റ്റേഷന്‍ പരിസരത്തുള്ള സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകള്‍, ബാങ്കുകള്‍.

കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍- മിനി സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ ഓഫീസുകളും, സബ്കളക്ടര്‍ ഓഫീസ്, കോടതി, പൊതുമരാമത്ത് വകുപ്പ് ഓഫീസുകള്‍, സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകള്‍, ബാങ്കുകള്‍, കേന്ദ്രീയ വിദ്യാലയം, കേന്ദ്ര സര്‍വ്വകലാശാല, പോളിടെക്നിക് കോളേജ്, നവോദയ, എല്‍ ഐ സി, പടന്നക്കാട് കാര്‍ഷിക സര്‍വ്വകലാശാല.

കാസര്‍കോട് താലൂക്ക് ഓഫീസ്- കാസര്‍കോട് താലൂക്ക് ഓഫീസ്, റവന്യു റിക്കവറി, ലാന്‍ഡ് ട്രൈബ്യൂണല്‍, ലാന്‍ഡ് അക്യുസിഷന്‍, റവന്യു ഡിവിഷണല്‍ ഓഫീസ്, പി എസ് സി.

കാസര്‍കോട് സി പി സി ആര്‍ ഐ - സി പി സി ആര്‍ ഐ ജീവനക്കാര്‍, കേന്ദ്രീയ വിദ്യാലയം