പുതുതായെത്തിയ കണ്‍ട്രോള്‍ യൂണിറ്റുുകളുടെ പ്രഥമ പരിശോധന നടത്തി

post

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിലെ ഉപയോഗത്തിനായി ജില്ലയില്‍ പുതുതായി അനുവദിച്ച 250 കണ്‍ട്രോള്‍ യൂണിറ്റുകളുടെ പ്രഥമഘട്ട പരിശോധന ജില്ലാകലക്ടര്‍ എ. അലക്‌സാണ്ടറുടെയും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ നടത്തി. ജില്ലയിലെ സുഗമമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കണ്‍ട്രോള്‍ യൂണിറ്റുകള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ജില്ലയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലഭ്യമാക്കിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജെ.മോബിയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.