ജില്ലയില്‍ 60 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ മാര്‍ച്ച് 1 മുതല്‍

post

കാസര്‍ഗോഡ് : ജില്ലയില്‍ 60 വയസ്സിനു മുകളില്ലാവര്‍ക്കുള്ള  വാക്‌സിനേഷന്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ .എ വി രാംദാസ് അറിയിച്ചു .ജില്ലയില്‍ തിരഞ്ഞെടുത്ത 10 വാക്‌സിനേഷന്‍  കേന്ദ്രങ്ങളായ  താലൂക്കാശുപത്രി തൃക്കരിപ്പൂര്‍ , സാമൂഹികാരോഗ്യ കേന്ദ്രം ബേഡഡുക്ക ,മഞ്ചേശ്വരം ,കുടുബരോഗ്യ കേന്ദ്രം  കരിന്തളം ,വെള്ളരിക്കുണ്ട് ,ആനന്ദാശ്രമം ,എണ്ണപ്പാറ ,മുള്ളേരിയ ,ചിറ്റാരിക്കാല്‍ ,ചട്ടഞ്ചാല്‍ എന്നിവടങ്ങളില്‍ വെച്ചാണ് വാക്‌സിനേഷന്‍ നല്‍കുന്നത് .ഒരു കേന്ദ്രത്തില്‍ 200 പേര്‍ക്ക് വീതം ആകെ 2000 പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നാളെ  രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ യാണ് വാക്‌സിനേഷന്‍ സമയം ,ആശവര്‍ക്കര്‍മാര്‍ മുഖേന മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുന്നത് .60 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ ആശ വര്‍ക്കര്‍മാര്‍ മുഖേന മുന്‍കൂട്ടി  രജിസ്റ്റര്‍ ചെയ്ത്  വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിചേര്‍ന്ന് വാക്‌സിന്‍ സ്വീകരിക്കണമെന്ന്   ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അഭ്യര്‍ത്ഥിച്ചു .