നിയമസഭാ തിരഞ്ഞെടുപ്പ്; 17,44,587 വോട്ടര്‍മാര്‍

post

ആലപ്പുഴ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിലവിലുള്ള വോട്ടര്‍ രജിസ്റ്റര്‍ പ്രകാരമുള്ള വോട്ടര്‍മാരുടെ എണ്ണം 17,44,587 ആണ്. ഇതില്‍ 833125 പുരുഷന്‍മാരും 911459 വനിതകളും മൂന്ന് ട്രാന്‍സ് ജെന്‍ഡേഴ്സുമാണ് ഉള്ളത്. അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ 95723 പുരുഷ വോട്ടര്‍മാരും 100382 വനിത വോട്ടര്‍മാരും ഉള്‍പ്പടെ 196105 പേരാണ് ഉള്ളത്. ചേര്‍ത്തല മണ്ഡലത്തില്‍ 100951 പുരുഷ വോട്ടര്‍മാരും 107760 സ്ത്രീ വോട്ടരമ‍ാരുമുള്‍പ്പടെ 208711 വോട്ടര്‍മാരാണ് ഉള്ളത്. ആലപ്പുഴ മണ്ഡലത്തില്‍ 95190 പുരുഷ വോട്ടര്‍മാരും 101018 സ്ത്രീ വോട്ടര്‍മാരുമുള്‍പ്പടെ 196208 വോട്ടര്‍മാരുണ്ട്.

അമ്പലപ്പുഴ മണ്ഡലത്തില്‍ 84362 പുരുഷ വോട്ടര്‍മാരും 89657 സ്ത്രീ വോട്ടര്‍മാരും ഒരു ട്രാന്‍സ്ജെന്‍ഡറുമുള്‍പ്പടെ 174020 പേരും കുട്ടനാട് മണ്ഡലത്തില്‍ 79865 പുരുഷ വോട്ടര്‍മാരും 85392 സ്ത്രീ വോട്ടര്‍മാരുമുള്‍പ്പടെ 165257 പേരും ഹരിപ്പാട് മണ്ഡലത്തില്‍ 90246 പുരുഷ വോട്ടര്‍മാരും 101853സ്ത്രീ വോട്ടര്‍മാരും ഒരു ട്രാന്‍സ്ജെന്‍ഡറുമുള്‍പ്പടെ 192100 പേരും കായംകുളം മണ്ഡലത്തില്‍ 98358 പുരുഷ വോട്ടര്‍മാരും 110261 സ്ത്രീ വോട്ടര്‍മാരും ഒരു ട്രാന്‍സ്ജെന്‍ഡറുമുള്‍പ്പടെ 208620 പേരും മാവേലിക്കര മണ്ഡലത്തില്‍ 93184 പുരുഷ വോട്ടര്‍മാരും 107040 സ്ത്രീ വോട്ടര്‍മാരുമുള്‍പ്പടെ 200224പേരും ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ 95246 പുരുഷ വോട്ടര്‍മാരും 108096 സ്ത്രീ വോട്ടര്‍മാരുമുള്‍പ്പടെ 203342 വോട്ടര്‍മാരുമാണ് ഉള്ളത്. സ്ത്രീ വോട്ടര്‍മാരാണ് ഇത്തവണയും കൂടുതല്‍. പുരുഷ വോട്ടര്‍മാരെക്കാള്‍ 78,334 സ്തീ വോട്ടര്‍മാര്‍ അധികമാണ് ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക.

2019 ലെ ലോക് സഭാ തിരഞ്ഞെടുപ്പിലെ നിയമസഭാ മണ്ഡലം തിരിച്ചുള്ള വോട്ടര്‍മാരുടെ എണ്ണത്തേക്കാള്‍ 39172 വോട്ടര്‍മാരുടെ വര്‍ധനവാണ് ഇത്തവണത്തെ വോട്ടര്‍ പട്ടികപ്രകാരം ഉള്ളത്. 2019 ലെ ലോക് സഭാ തിരഞ്ഞെടുപ്പിലെ നിയമസഭാ മണ്ഡലങ്ങള്‍ തിരിച്ചുള്ള വോട്ടര്‍മാരുടെ എണ്ണം ചുവടെ. അരൂര്‍ (189936), ചേര്‍ത്തല(205507), ആലപ്പുഴ(193812), അമ്പലപ്പുഴ(170806), കുട്ടനാട്(162962), ഹരിപ്പാട്(186164), കായംകുളം(201806), മാവേലിക്കര(195294), ചെങ്ങന്നൂര്‍(199128).