നിയമസഭാ തെരഞ്ഞെടുപ്പ്: ജീവനക്കാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം

post

കണ്ണൂർ: കേരള നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ സര്‍ക്കാര്‍, കേന്ദ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്ക് മേധാവികളും ജീവനക്കാരുടെ വിവരങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ ഇന്ന് (ഫെബ്രുവരി 27) ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. അതിനാല്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖല സ്ഥാപനങ്ങളും ബാങ്കുകളും ഇന്ന് (ഫെബ്രുവരി 27) തുറന്ന് പ്രവര്‍ത്തിക്കണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന സ്ഥാപന മേധാവികള്‍ക്കെതിരെ 1951 ലെ ജനപ്രാധിനിത്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.