നിയമസഭാ തെരഞ്ഞെടുപ്പ് വിവരങ്ങൾ‍ ജില്ലയുടെ വെബ് സൈറ്റിൽ

post

പത്തനംതിട്ടനിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട  എല്ലാ സഹായ ഫയലുകളും മാനുവലുകളും പരിശീലന സാമഗ്രികളും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ കൈകാര്യം ചെയ്യുന്ന പത്തനംതിട്ട ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://pathanamthitta.gov.in ല്‍         പ്രസിദ്ധീകരിച്ചു.

വെബ്സൈറ്റില്‍ ലഭ്യമായ വിശദാംശങ്ങള്‍: സ്ഥാനാര്‍ഥിത്വം പിന്‍വലിക്കല്‍, നാമനിര്‍ദേശങ്ങളുടെ സൂക്ഷ്മപരിശോധന, നിയമസഭയിലെ അംഗത്വത്തിന്റെ യോഗ്യതകളും അയോഗ്യതകളും, വോട്ടെടുപ്പ് ദിവസത്തെ ക്രമീകരണങ്ങള്‍, ഓണ്‍ലൈന്‍ നാമനിര്‍ദേശം, നാമനിര്‍ദേശ പ്രക്രിയ, എന്‍കോര്‍ അനുമതി മൊഡ്യൂള്‍, എന്‍കോര്‍  സഹായ മാനുവല്‍,

കോവിഡ് -19 ലോജിസ്റ്റിക്  പ്രതിരോധ  വിശദാംശങ്ങള്‍,  ബൂത്ത് ആപ്ലിക്കേഷന്‍, ചിഹ്നങ്ങളുടെ നിശ്ചയം, സി-വിജില്‍ തുടങ്ങിയവ ലഭ്യമാണ്.  സ്ഥാനാര്‍ഥി നാമനിര്‍ദേശം ഓണ്‍ലൈനായി ഫയല്‍ ചെയ്യല്‍, ഓണ്‍ലൈന്‍ സൂക്ഷ്മപരിശോധന, നാമനിര്‍ദേശങ്ങള്‍ സ്വീകരിക്കുക, നിരസിക്കുക, എല്ലാ പൗരന്മാര്‍ക്കും മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കും സംശയ നിവാരണത്തിനായി വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്.