'പാഥേയം' പ്രകാശനം ചെയ്തു

post

തിരുവനന്തപുരം : പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ 'പാഥേയം' മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് നല്‍കി പ്രകാശനം ചെയ്തു.

അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ: വി. വേണു, കേരളം മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍പിള്ള, മ്യൂസിയം വകുപ്പ് ഡയറക്ടര്‍ അബുശിവദാസ്, ആര്‍ക്കിവ്സ്റ്റ് അശോക് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.