പെരുനാട് അത്തിക്കയം ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

post

പത്തനംതിട്ട : പെരുനാട് അത്തിക്കയം ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ വിതരണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. രാജു ഏബ്രഹാം എംഎല്‍എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഉഷാ രാധാകൃഷ്ണന്‍, എക്‌സി. എന്‍ജിനീയര്‍ പി.എസ്. രേഖ, പി. ശ്രീകല, എം.എസ്. ശ്യാം, റോബിന്‍ കെ. തോമസ്, എം.സി. രാമചന്ദ്രന്‍, മണി പെരുനാട് എന്നിവര്‍ സംസാരിച്ചു.