ശ്രീ സുബ്രഹ്മണ്യന്‍ തിരുമുമ്പ് സാംസ്‌ക്കാരിക സമുച്ചയം ഒന്നാംഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

post

കാസര്‍ഗോഡ് : ശ്രീ സുബ്രഹ്മണ്യന്‍ തിരുമുമ്പ് സാംസ്‌ക്കാരിക സമുച്ചയം ഒന്നാംഘട്ട ഉദ്ഘാടനം കാഞ്ഞങ്ങാട് മടിക്കൈ അമ്പലത്തുകരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.  പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗക്ഷേമ, നിയമ, സാംസ്‌ക്കാരിക, പാര്‍ലിമെന്ററികാര്യ വകുപ്പ്മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായി. സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ടി ആര്‍ സദാശിവന്‍ നായര്‍ നന്ദിയും പറഞ്ഞു. കേരള ചലചിത്ര വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എന്‍.മായ റിപ്പോര്‍ട്ട് അവതരിപ്പിച മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിപ്രകാശന്‍ ശിലാഫലകം അനാഛാദനം ചെയ്തു. പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമാരായ സി. പ്രഭാകരന്‍, കെ.വി.കുമാരന്‍ , പഞ്ചായത്ത് അംഗം സി രമ കേരളഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ പ്രൊജക്ട് മാനേജര്‍ കെ ജെ ജോസ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നവോത്ഥാന നായകരുടെ നാമധേയത്തില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ സ്ഥാപിക്കുകയെന്ന പദ്ധതിയാണ് മടിക്കൈ അമ്പലത്തുകരയില്‍ യാഥാര്‍ത്യമാകുന്നത്. നാല് ഏക്കര്‍ ഭൂമിയില്‍ 69000  ചതുരശ്ര അടി വിസ്തൃതിയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 41.95 കോടി രൂപ ചെലവ് ചെയ്താണ് പദ്ധതി നടപ്പാക്കുന്നത്. നൃത്ത സംഗീത നാടക ശാലകള്‍, സെമിനാര്‍ ഹാളുകള്‍ പ്രദര്‍ശന ഹാളുകള്‍ ബ്ലാക് ബോക്‌സ് തീയേറ്റര്‍ സുവനീര്‍ വില്‍പന ശാലകള്‍ ഫോക് ലോര്‍ സെന്റര്‍ കഫേരിയ സ്മാരക ഹാളുകള്‍ ശില്ലികള്‍ക്കും കലാകാരന്മാര്‍ക്കു മുള്ള പണിശാലകള്‍ തുടങ്ങിയവ സമുച്ചയത്തില്‍ ഉണ്ടാകും. 650 പേര്‍ക്ക് സുഗമമായി പരിപാടികള്‍ വീക്ഷിക്കാന്‍ ഓപണ്‍ എയര്‍ തീയേറ്റര്‍ ഒരുക്കും.