ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി (ലൈബ്രറി) താത്കാലിക നിയമനം

post

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ ഒഴിവുള്ള ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി (ലൈബ്രറി) തസ്തികയില്‍ നിയമനം നടത്തുന്നു. ഇതിലേക്ക് 17ന് രാവിലെ 11ന് സി.ഡി.സിയില്‍ വാക്ക്ഇന്‍ഇന്റര്‍വ്യൂ നടക്കും. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ നേടിയ ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ അവരുടെ വിശദമായ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. പ്രതിമാസം 7,500 രൂപ സ്‌റ്റൈപ്പന്റായി ലഭിക്കും. നിയമനം ഒരു വര്‍ഷത്തെ കാലയളവിലേക്കു മാത്രം.