ഏപ്രിലിലെ ക്ഷേമപെന്‍ഷന്‍ വിഷുവിന് മുന്‍പ് നല്‍കും: മുഖ്യമന്ത്രി

post

തിരുവനന്തപുരം :ഏപ്രില്‍ മാസത്തെ ക്ഷേപെന്‍ഷന്‍ വിഷുവിന് മുന്‍പ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ക്ഷേമപെന്‍ഷനുകള്‍ 1600 രൂപയായി വര്‍ധിപ്പിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ട്. വിഷുവിന് മുന്‍പ് മുഴുവന്‍ വിതരണം ചെയ്യുന്നതിലൂടെ ഒരു മാസത്തെ പെന്‍ഷന്‍ മുന്‍കൂറായി ലഭിക്കും. അങ്കണവാടി, പ്രീ പ്രൈമറി അധ്യാപകര്‍, പാചകത്തൊഴിലാളികള്‍ എന്നിവര്‍ക്ക് പ്രഖ്യാപിച്ച ആനുകൂല്യവര്‍ദ്ധന നടപ്പാക്കാനുള്ള ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.