കണ്ണിയംപുറം പാലം ഫെബ്രുവരി ആറിന് മന്ത്രി ജി.സുധാകരന്‍ നാടിന് സമര്‍പ്പിക്കും

post

പാലക്കാട്: പാലക്കാട് - പൊന്നാനി റോഡില്‍ ഒറ്റപ്പാലം കണ്ണിയംപുറത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കണ്ണിയംപുറം പാലം ഫെബ്രുവരി ആറിന് രാവിലെ 10.30 ന് പൊതുമരാമത്ത് - രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നാടിന് സമര്‍പ്പിക്കും. 2018-19 ബജറ്റില്‍ ഉള്‍പ്പെടുത്തി 4.30 കോടി ചെലവില്‍ കണ്ണിയംപുറം തോടിന് കുറുകെയാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. 2019 ഫെബ്രുവരി 27ന് നിര്‍മ്മാണം ആരംഭിച്ച പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ പാലക്കാട്- പൊന്നാനി ഭാഗങ്ങളില്‍ നിന്ന് ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, തൃശ്ശൂര്‍, ഒറ്റപ്പാലം ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന നിരവധി ആളുകളുടെ യാത്രാക്ലേശത്തിന് പരിഹാരമാകും.